ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബാബ രാംദേവിനെ പ്രഖ്യാപിച്ചു

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ യോഗാ ഗുരു ബാബ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. യോഗയെയും ആയുര്‍വേദത്തെയും പ്രചരിപ്പിക്കുന്നതിനായാണ് രാംദേവിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന് കായിക ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. സംസ്ഥാനത്ത് ആയിരം ഏക്കറില്‍ ഔഷധത്തോട്ടം സ്ഥാപിക്കുമെന്നും ഇവിടെ രാംദേവിന്റെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ബാലകൃഷ്ണന്റെയും മേല്‍നോട്ടത്തില്‍ ഇരുപത്തയ്യായിരം ഇനം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുമെന്നും അനില്‍ വിജ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇത് സ്വീകരിക്കുന്നതായും ബാബ രാംദേവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച യോഗ സംസ്ഥാനമായി ഹരിയാനയെ വളര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























