സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ്‍ രാജിവച്ചു

സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ്‍ രാജിവച്ചു. \'മെസഞ്ചര്‍ ഒഫ് ഗോഡ്\' എന്ന വിവാദ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. രാജിക്കത്ത് വാര്‍ത്താ വിനിമയ സെക്രട്ടറിക്ക് കൈമാറിയതായി ലീലാ പറഞ്ഞു. ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള സിനിമ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് അതോറിറ്റിയായ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
അനാവശ്യമായ ഇടപെടലുകളും സമ്മര്‍ദ്ദവും ബോര്‍ഡ് അംഗങ്ങളില്‍ അഴിമതിയും നടക്കുന്നതായി അവര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡിന് കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഒരു യോഗം പോലും ചേരാനായിട്ടില്ല. ചെയര്‍പേഴ്‌സന്റേയും അംഗങ്ങളുടെയും സേവന കാലാവധിയും പൂര്‍ത്തിയായി. എന്നിട്ടും പുതിയ അദ്ധ്യക്ഷനെയോ ബോര്‍ഡ് അംഗങ്ങളെയോ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ദേരാ സച്ച് സൗദി തലവന്‍ ഗുര്‍മീത് രാം റഹീം സിംഗാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























