കെജ്‌രിവാളിന് സതീഷ് ഉപാദ്ധ്യായ് വക്കീല്‍ നോട്ടീസയച്ചു

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഉടന്‍ തെളിയിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കണമെന്നാണ് സതീഷ് ഉപാദ്ധ്യായ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം കെജ്‌രിവാളിനെതിരെ നിയമനടപടികളുമായി താന്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനിയും റിലയന്‍സിന്റെ സഹോദര സ്ഥാപനവുമായ ബി.എസ്.ഇ.എസിന് ഇലക്ട്രിക് മീറ്ററുകള്‍ വിതരണം ചെയ്യുന്നത് സതീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണെന്നാണ് കെജ്‌രിവാള്‍ ആരോപിച്ചത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായതിനു ശേഷം എല്ലാ കമ്പനികളില്‍ നിന്നും താന്‍ രാജിവച്ചിരുന്നുവെന്ന് നോട്ടീസില്‍ സതീഷ് ഉപാദ്ധ്യായ് വ്യക്തമാക്കി. ആറ് കമ്പനികളില്‍ രണ്ടെണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ രാഷ്ട്രീയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് കെജ്‌രിവാള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കെജ്‌രിവാളിനെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ബി.ജെ.പി നേതാക്കള്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























