വീണ്ടും മുന്നറിയിപ്പ് : ജനുവരി 26ന് ആക്രമണം നടത്തുമെന്ന് ഭീകരര്‍

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ വാഷ്‌റൂം ചുവരിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളിയാണ് ഇന്നലെ വൈകിട്ട് ചുവരെഴുത്ത് ആദ്യം കണ്ടത്. സംഭവത്തെക്കുറിച്ച് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
കഴിഞ്ഞ ജനുവരി 7നും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിലായിരുന്നു ചുവരെഴുത്ത് കണ്ടെത്തിയത്. ജനുവരി 10ന് ആക്രമണം നടത്തുമെന്നായിരുന്നു ചുവരെഴുത്തില്‍ ഉണ്ടായിരുന്നത്. ചുവരെഴുത്ത് കണ്ടെത്തിയിടത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വാഷ്‌റൂമിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























