ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്നു റെയില്‍വേ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

ഒഡീഷയില്‍ ഹൗറജഗദല്‍പുര്‍ സമലേശ്വരി എക്‌സ്പ്രസിനു തീപിടിച്ച് മൂന്നു റെയില്‍വേ ജീവനക്കാര്‍ മരിച്ചു. സാഗര്‍, ഗൗരി നായിഡു, സുരേഷ് എന്നീ ജീവനക്കാരാണു മരിച്ചത്. റെയില്‍വേ പാളത്തിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്ന എന്‍ജിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്‌സ്പ്രസിനു തീപിടിക്കുകയും പാളം തെറ്റുകയും ചെയ്തത്.
റായഗഡ ജില്ലയിലെ സിങ്കപുര്‍കേതഗുഡ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha


























