മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രജിസ്‌ട്രേഷന്‍ തുടരാമെന്ന് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി) അറിയിച്ചു. ഇതുസംബന്ധിച്ച വിശദവിവരങ്ങളും തീയതികളും വെബ്‌സൈറ്റ് മുഖേന ഉടന്‍ അറിയിക്കുമെന്ന് എം.സി.സി വക്താവ് പറഞ്ഞു.
നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് നീറ്റിന്റെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയായിരുന്നു.
അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ രജിസ്‌ട്രേഷന്‍ നടത്താനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓപ്ഷനുകള്‍ മാറ്റാനും അവസരമുണ്ടാവും. ജൂണ്‍ 27ന് ആദ്യഘട്ട കൗണ്‍സലിങ് ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സമയം ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ഫലം ഇനിയും വൈകും. സമയം ദീര്‍ഘിപ്പിച്ചതിന്റെ കാരണം എം.സി.സി വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























