ഷാസിയ ഇല്‍മി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഷാസിയ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഷാസിയ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.
കഴിഞ്ഞ ദിവസം മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. എസ്പി മുന്‍ എംപിയായ ജയപ്രദയും ബിജെപിയിലേയ്ക്ക് വരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഎപിയില്‍ അരവിന്ദ് കേജരിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷാസിയ രാജിവെച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























