ഐപിഎല്‍ കോഴ: ശ്രീശാന്തിനെതിരേ തെളിവുണ്ടോയെന്ന് കോടതി

ഐപിഎല്‍ കോഴക്കേസില്‍ മലയാളി താരം എസ്.ശ്രീശാന്തിനെതിരേ തെളിവുണ്ടോയെന്ന് വിചാരണ കോടതി. കേസിലെ കൂട്ടുപ്രതിയായ ജിജു ജനാര്‍ദ്ദനന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ശ്രീശാന്ത് നേരിട്ടാണ് വാതുവെയ്പ്പുകാരുമായി സംസാരിച്ചതെന്നും ഇടപാടുകള്‍ നടത്തിയതെന്നും ജിജു വാദിച്ചു. എങ്കില്‍ ഇതിന്റെ തെളിവുകള്‍ എവിടെയെന്നാണ് കോടതി ചോദിച്ചത്.
മതിയായ തെളിവുകള്‍ ഇല്ലാതെയാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്നും വാതുവെയ്പ്പുകാരുമായി സംസാരിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. വാതുവെയ്പ്പില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് ശ്രീശാന്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ വാങ്ങിയതെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതിനും തെളിവ് ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























