മകരസംക്രാന്തി ദിനത്തില്‍ ഐശ്വര്യലബ്ധിക്കായി പശുവിനെ തീയില്‍ നടത്തിച്ചു

പശുവിനെ ഗോമാതാവായി കരുതി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ത്തന്നെ മൃഗങ്ങളെ പീഡിപ്പിച്ചുകൊണ്ടുള്ള ആചാരങ്ങളും പിന്തുടരുന്നുണ്ട്. മകരസംക്രാന്തി ദിനത്തില്‍ പശുവിനെ അഗ്നിയിലൂടെ നടത്തിയാല്‍ ഐശ്വര്യം സിദ്ധിക്കുമെന്ന വിശ്വാസത്തില്‍ ഒരു ഇന്ത്യന്‍ നഗരത്തിലാണ് പശുവിനെ തീയിലൂടെ കയറില്‍ കെട്ടി വലിച്ചത്.
പശുവിനെ തീയിലൂടെ കയറില്‍ കെട്ടി വലിക്കുമ്പോള്‍ അതിനൊപ്പമുള്ള മനുഷ്യര്‍ നടക്കുന്നത് അഗ്നിയുടെ സമീപത്തു നിന്നും ഏറെ മാറിയാണ്. എന്തുകൊണ്ട് ആ വിശ്വാസികള്‍ മൃഗത്തെ പിന്തുടരുന്നില്ലെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ വാദം.
കാര്‍ഷികസമൃദ്ധിയോടനുബന്ധിച്ച മകരസംക്രാന്തി വിശേഷപ്പെട്ട ആഘോഷമാണെങ്കിലും അതിന്റെ പേരില്‍ മിണ്ടാപ്രാണികളെ ശിക്ഷിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ അഭിപ്രായം. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്നതുപോലെ തന്നെ പ്രധാനമാണ് മൃഗങ്ങളുടെ ആയുസ്സും ആരോഗ്യവുമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























