നിശ്ചലമായി കാശ്മീര്‍ താഴ്വര...'കാശ്മീര്‍' എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ചുള്ള ആശങ്ക ശക്തം . നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഒരു പരിധി വരെ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്

പാര്‍ലമെന്‍റിലെ ഇരു സഭകളിലും 370 പേരുടെ പിന്തുണയോടെയാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള പ്രമേയം പാസായത്, എന്നിരുന്നാലും ഇനി 'കാശ്മീര്‍' എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ചുള്ള ആശങ്ക ശക്തമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഒരു പരിധി വരെ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്.
ഫോണ്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു..
എന്നാല്‍ എത്ര ദിവസങ്ങളോളം ഇത് തുടരാനാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കാശ്മീര്‍ താഴ്വര തടവറയായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 400 ഓളം രാഷ്ട്രീയക്കാരേയും മൗലികവാദികളേയും സഹായികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ തീവ്രവാദികൾ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി എന്നതിനാൽ കാശ്മീർ താഴ്വര ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലാണ്
ആശയ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കശ്മീരിലെ സംഭവങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമല്ല. മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍ പ്രതിഷേധം നടക്കുന്നുണ്ടെന്നും ഒരാള്‍ മരിച്ചുവെന്നും അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തുന്നു. ശ്രീനഗറിലാണ് പ്രതിഷേധിച്ച യുവാവ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്തെ ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവഎല്ലാം തന്നെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ . അറസ്റ്റ് ചെയ്ത നേതാക്കളില്‍ പലരേയും
ഇവിടങ്ങളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
ഹോട്ടലുകള്‍, ഹരി നിവാസ്, ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്, സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രോട്ടോകോള്‍ കെട്ടിടങ്ങള്‍, സ്വകാര്യ കെട്ടിടങ്ങള്‍, ക്വാട്ടേഴ്സുകള്‍, മറ്റ് അതിഥി മന്ദിരങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ ജയിലുകളാക്കി മാറ്റിയിട്ടുണ്ടെന്നും പറയുന്നു .
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് ഹരി നിവാസിലെ വ്യത്യസത കോട്ടേജുകളിലായി തടവിലാക്കിയിരിക്കുകയാണ്. കേന്ദ്ര തീരുമാനത്തെ എതിർത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു. ജമ്മു കാശ്മീർ പീപ്പിൾ കോൺഫറൻസ് നേതാക്കളായ സജ്ജാദ്ദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരും അറസ്റ്റിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം
ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ ഉടന്‍ വിട്ടയക്കാന്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു
നേതാകളെ ഉടന്‍ പുറത്തുവിട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങി കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയാല്‍ താഴ്വരയിലെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. അതിനിടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചല്ല കാശ്മീര്‍ നടപടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. താഴ്വരയിലെ ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ഷാ പ്രതികരിച്ചു.
കാശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ അമിത് ഷാ ഈ ആഴ്ച തന്നെ പ്രദേശം സന്ദര്‍ശിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജനക്ഷേമമാണ് പ്രധാനം എന്നും ഷാ വ്യക്തമാക്കി
https://www.facebook.com/Malayalivartha


























