കാശ്മീരില്‍ മുന്‍മുഖ്യന്‍മാര്‍ക്ക് മോദിയുടെ പണി ; മുതിര്‍ന്ന നേതാക്കളായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള തുടങ്ങി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാര്‍ വീഥിയിലെ ബംഗ്ലാവുകളിൽ

കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികൾ ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് പിൻവലിച്ചതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനത്ത് നിലനിന്നിരുന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്.
ജമ്മു-കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറിയതോടെ. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ് പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്. ജമ്മു-കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതൽ ക്രിമിനൽ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങൾ ഉൾപ്പെടെ ഇനി ജമ്മു-കാശ്മീരിനും ബാധകമാണ്.
എന്നാല്‍, ഇതുകൂടാതെ കാശ്മീരില്‍ ഔദ്യോഗിക വസതികളില്‍ താമസമാക്കിയ മുന്‍ മുഖ്യമന്ത്രിമാരുടെ ഭാവി എന്താകും എന്ന ചിന്തയിലാണ് ഇപ്പോൾ. മുന്‍ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ സുപ്രീം കോടതിക്ക് പോലും ഇടപെടാനായില്ല. മുതിര്‍ന്ന നേതാക്കളായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള തുടങ്ങി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാര്‍ വീഥിയിലെ ബംഗ്ലാവുകളിലാണ് ഇപ്പോളും താമസിക്കുന്നത്.
സുരക്ഷാ ഭീഷണിയെ ഭയന്നാണ് എല്ലാവരും ഔദ്യോഗിക വസതികളില്‍ താമസം തുടരുന്നത്. ഭരണഘടനാ പദവി വഹിക്കാത്തവര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയും ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവുകളില്‍ തുടരുകയാണ് എല്ലാവരും ചെയ്യുന്നത്.
ആജീവനാന്തം മുന്‍മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി അനുവദിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിനു ശേഷം ജമ്മു കാശ്മീരില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നത്. അതും വാടക പോലും നല്‍കാതെയാണ് എന്നത് വാസ്തവം. വസതി കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനം, സര്‍ക്കാര്‍ ശമ്ബളത്തോടു കൂടിയ ഓഫിസ് സ്റ്റാഫുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ഇവര്‍ കൈപ്പറ്റുന്നുണ്ട്.
ബംഗ്ലാവുകള്‍ മോടി പിടിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവാകുന്നത്. കണക്കുകള്‍ അനുസരിച്ച് ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അധികാരത്തിലിരിക്കെ ഏകദേശം 50 കോടി രൂപയ്ക്കടുത്താണ് ഔദ്യോഗിക വസതികള്‍ നവീകരിക്കുന്നതിനായി ചെലവാക്കിയത്. റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് അന്തരിച്ച പി.ഡി.പി നേതാവും മെഹബൂബ മുഫ്തിയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയീദിന്റെ സ്വകാര്യ വസതിയുടെ നവീകരണത്തിനായി വരെ വന്‍ തുകയാണു സര്‍ക്കാര്‍ ചിലവാക്കിയിരിക്കുന്നത്.
ഗുപ്കാര്‍ റോഡില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് രണ്ടു വസതികളാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ ഒന്നാം നമ്ബര്‍ ബംഗ്ലാവില്‍ ഒമര്‍ അബ്ദുള്ളയാണ് താമസിക്കുന്നത്. വന്‍തുക മുടക്കി നവീകരിച്ച് ബംഗ്ലാവില്‍ ജിംനേഷ്യം ഉള്‍പ്പെടെ ആത്യാധുനിക സൗകര്യങ്ങളാണുള്ളത്. ഒമര്‍ മുഖ്യമന്ത്രിയായിരിക്കെ 2009 മുതല്‍ 2014 വരെ 20 കോടി രുപയാണ് വീട് പുതുക്കിപണിയുന്നതിനായി മുടക്കിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഫാറൂഖ് അബ്ദുള്ള സ്വകാര്യ വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗിക വസതി വാടകയ്ക്കു നല്‍കി ആ തുക കൈപ്പറ്റുന്നുണ്ട് എന്നതും ശ്രദ്ദേയം.
https://www.facebook.com/Malayalivartha






















