മോദിയുടെ പ്രഖ്യാപനത്തിനായി കാതോർത്ത് രാജ്യം; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ആൾ ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആർട്ടിക്കിൾ 370) എടുത്ത് കളഞ്ഞതിനെ കുറിച്ചും, കാശ്മീരിനെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിലൂടെ ആൾ ഇന്ത്യ റേഡിയോയും(എ.ഐ.ആർ) ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ അൽപ്പസമയത്തിനുള്ളിൽ ഈ ട്വീറ്റ് ഇവർ ഡിലീറ്റ് ചെയ്തിരുന്നു. പ്രസ് ഇൻഫോർമേഷൻ ബ്യുറോ ഇക്കാര്യം റീട്വീറ്റ് ചെയ്തിരുന്നു. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിർണായ പ്രഖ്യാപനം ഉണ്ടാകുമെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നുണ്ട് . ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് മാർച്ച് 27നാണ് മോദി അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. അന്ന് ഉപഗ്രവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച അവസരമായിരുന്നു. രാജ്യം കൈവരിച്ച നേട്ടത്തെ പ്രകീർത്തിക്കൊണ്ടായിരുന്നു മോദി അന്ന് സംസാരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം നിലനിന്നതിനാൽ മോദിയുടെ ഈ പ്രസംഗം വിവാദമായിരുന്നു. സ്വാതന്ത്യ ദിനത്തിന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായാണ് ഇപ്പോഴത്തെ സംബോധന.
സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ അതിനു മുമ്പായി നടക്കുന്ന ഈ പ്രസംഗം കശ്മീർ സംബന്ധിയാണെന്നത് ഏതാണ്ട് ഉറപ്പാണ്. കാശ്മീർ വിഭജനത്തെയും ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെയും എതിർത്ത് പാകിസ്താനും ചൈനയും രംഗത്തു വന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നതും പ്രധാനമാണ്
അതേസമയം ജമ്മു കാശ്മീരിന്റെ സ്വയംഭരണ പദവി നീക്കം ചെയ്തതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇനിയും നീക്കിയില്ല. ഇന്റർനെറ്റ്, മറ്റ് വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയൊന്നും പുനസ്ഥാപിച്ചിട്ടുമില്ല. ജനങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. അധികമാരും പുറത്തിറങ്ങാതെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം കരുതൽ തടങ്കലിൽ തുടരുകയാണ്. ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിലെത്തുകയും ജനങ്ങളുമായി സംസാരിക്കാൻ ശ്രമിക്കുകയും ഉന്നതതല യോഗം ചേരുകയും ചെയ്തു. കശ്മീരിലെ ജനങ്ങളിൽ ചിലരുമായും സൈനികരുമായും അദ്ദേഹം സംസാരിച്ചു.
സര്‍ക്കാർ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുമ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്യുന്നത്. തീരുമാനം കശ്മീരിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നടപടി നിയമവിരുദ്ധവും ഏകാധിപത്യപരവുമാണെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha






















