നിർത്തിയിട്ട ബസ് തനിയെ ഉരുണ്ട് മുന്നോട്ടു പോയി; വൻ അപകടം ഒഴിവായത് തല നാരിഴയ്‌ക്ക്; സംഭവം ഇങ്ങനെ

ബസ് സ്റ്റാന്‍ഡില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന സ്വകാര്യബസ് തനിയെ മുന്നോട്ടു പോയി തമിഴ്‌നാട് ബസ്സിലേക്ക് ഇടിച്ചുകയറി. തമിഴ്‌നാട് ബസ്സിലെ കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കാരണം ഒഴിവായത് വൻ അപകടം. ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 7.40 തിന് രാജാക്കാടായിരുന്നു സംഭവം. സ്വകാര്യ ബസ്സിന്റെ ഡ്രൈവര്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഇറക്കത്തില്‍ നിര്‍ത്തിയ ശേഷം പുറത്തേയ്ക്കിറങ്ങി പോയി. ബസ് സ്റ്റാന്‍ഡിനുള്ളിലായിരുന്നു സ്വകാര്യ ബസ് നിന്നത്. ഇതിനു പിന്നാലെ ബസ് മുന്നോട്ടു വരികയായിരുന്നു.
ഡ്രൈവറില്ലാതെ പാഞ്ഞടുക്കുന്ന വണ്ടി കണ്ട് തമിഴ്‌നാട് ബസ്സിലെ കണ്ടക്ടര്‍ ജനാലയിലൂടെ സ്വകാര്യ ബസില്‍ കയറുകയും ബസ് നിര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. വേഗത കുറഞ്ഞെങ്കിലും തമിഴ്‌നാട് ബസ്സിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറി. ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.സ്റ്റാന്‍ഡിന് വെളിയില്‍ തമിഴ്‌നാട് ബസ്സിലെ യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുകയായിരുന്നു. ഈ വണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വലിയ അപകടമാണ് ഒഴിവായത്.
https://www.facebook.com/Malayalivartha






















