ജമ്മുകശ്മീരില്‍ ഉണ്ടായത് പുതുയുഗപ്പിറവി.... ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു

കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡകാശ്മീരിന്റെ വികസനത്തിന് തടസമായി നിന്നത് ആര്‍ട്ടിക്കള്‍ 370 ആയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നമാണ് ജമ്മുകാശ്മീര്‍ വിഭജനത്തിലൂടെ നടപ്പാക്കിയതെന്നും മോഡി പറഞ്ഞു. തീവ്രവാദം മൂലം 42000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370 കാശ്മീരില്‍ ഭീകരതയ്ക്കും അഴിമതിക്കും വളമിട്ടതായും മോഡി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനം .ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കണ്ട സ്വപ്നമായിരുന്നു. ശ്യാംപ്രസാദ് മുഖര്‍ജി കണ്ട സ്വപനമായിരുന്നു. വാജ്‌പേയുടെ സ്വപ്നമായിരുന്നു.കശ്മീരിന്റെ വികസനത്തിന് 370ാം വകുപ്പ് ഒരു തടസമായിരുന്നു.കശ്മീരില്‍ ഇതുവരെ വികസനം എത്തിയില്ല.370 അനുഛേദം ജമ്മുകശ്മീരില്‍ തീവ്രവാദവും അഴിമതിയും മാത്രമാണ് ഉണ്ടാക്കിയത്.കശ്മീരിന്റെ ഭാവി സുരക്ഷിതം
പുതിയ യുഗം കശ്മീരില്‍ തുടങ്ങുകയാണ്.370ാം വകുപ്പിന്റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ ഒന്നായി നിന്നു.മുഴുവന്‍ രാജ്യത്തിനും വേണ്ടി ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളെ ഞാന്‍ അനുമോദിക്കുന്നു
ജമ്മു കശ്മീരിലേയും ലഡാക്കിലേയും നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. 370ാം വകുപ്പ് കൊണ്ട് അവര്‍ക്കുണ്ടായ നേട്ടമെന്തെന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാന്‍ സാധിക്കുമോ.
https://www.facebook.com/Malayalivartha






















