ജമ്മുകാശ്മീരില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്ന് നരേന്ദ്രമോഡി

ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം. ജമ്മുകാശ്മീര്‍ വിഭജനം നടപ്പാക്കിയ ശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം.
ജമ്മുകാശ്മീരില്‍ നിന്ന് തന്നെയാകും ജനപ്രതിനിധികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാശ്മീരിന്റെ വികസനത്തിന് തടസമായി നിന്നത് ആര്‍ട്ടിക്കള്‍ 370 ആയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നമാണ് ജമ്മുകാശ്മീര്‍ വിഭജനത്തിലൂടെ നടപ്പാക്കിയതെന്നും മോഡി പറഞ്ഞു.
കാശ്മീരിനായി വന്‍ പ്രഖ്യാപനങ്ങളും മോഡി നടത്തി. സദ്ഭരണത്തിന്റെ ഫലം ഉടന്‍ പ്രതിഫലിക്കുമെന്ന് മോഡി പറഞ്ഞു. കാശ്മീരില്‍ കേന്ദ്രപദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും. കൂടുതല്‍ തൊഴിലവസരം ഉണ്ടാകും. സ്വകാര്യനിക്ഷേപം കൊണ്ടുവരും. വികസനത്തിലെ തടസങ്ങള്‍ ഇനി നീങ്ങും. ജമ്മുകാശ്മീരിന്റെ ആധുനിക വത്കരണത്തിനായിരിക്കും മുന്‍ഗണ നല്‍കുന്നത്.
മിനിമം കൂലിപോലും തൊഴിലാളികള്‍ക്ക് ലഭിക്കില്ലായിരുന്നു, സ്‌കോളര്‍ഷിപ്പ് പദ്ധതി വിപുലീകരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യത ഉറപ്പാക്കും. റോഡ്, റെയില്‍,വ്യോമഗതാഗതം എന്നിവ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















