ചെന്നൈ വിമാനത്താവളത്തില്‍ 'റെഡ് അലര്‍ട്ട്'; ബോംബ് ഭീഷണിയെ തുടർന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്

ചെന്നൈ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ചെന്നൈയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോകുന്ന വിമാനത്തില്‍ കയറുന്ന ഒരു യാത്രികയുടെ കൈയ്യിൽ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നു ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതരുടെ സന്ദേശമെത്തി. ഇതേ തുടർന്നാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചത്.
യാത്രക്കാരോട്, വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്താൻ അധികൃതര്‍ ആവശ്യപ്പെട്ടു.കൃത്യമായ ഇടവേളകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളും ചേരും. ഇനിയൊരു അറിയിപ്പുണ്ടാവുന്ന വരെ സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമായി തുടരും. വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തുകയും കൂടുതൽ സുരക്ഷക്കായി അധികം സായുധ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























