ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെഅദ്ധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ തയ്യാറായതോടെ നറുക്ക് വീണത് കേരളത്തിന് .. രാഹുൽഗാന്ധിക്ക് പകരം എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് കോൺഗ്രസ് അദ്ധ്യക്ഷനാവുമെന്ന് സൂചന

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെഅദ്ധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ തയ്യാറായതോടെ നറുക്ക് വീണത് കേരളത്തിന് .. രാഹുൽഗാന്ധിക്ക് പകരം എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് കോൺഗ്രസ് അദ്ധ്യക്ഷനാവുമെന്ന് സൂചന. വാസ്നിക്കിനെ അദ്ധ്യക്ഷനാക്കാൻ മുൻകൈയെടുക്കുന്നതും രാഹുൽതന്നെയാണെന്നാണ് അറിയുന്നത്.
കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയാണ് വാസ്നിക്. കഴിഞ്ഞ 35 വര്‍ഷത്തോളമായി ദേശീയ രാഷ്ട്രീയത്തിലുള്ള മുകുള്‍ വാസ്നിക് മറ്റ് നേതാക്കളെ അപേക്ഷിച്ച് താരതമ്യേന ചെറുപ്പമാണ്. പട്ടികജാതി വിഭാഗത്തില്‍പെട്ട നേതാവാണ്
മുകുൾ വാസ്‌നിക് അധ്യക്ഷനാകുകയാണെങ്കിൽ സമീപകാലത്ത് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നു ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. സോണിയാ ഗാന്ധിക്ക് തൊട്ടുമുൻപ് സീതാറാം കേസരിയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. ദേവകാന്ത് ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, ശങ്കര്‍ ദയാല്‍ ശര്‍മ്മ, പി.വി നരസിംഹ റാവു എന്നിവരും ഈ പദവിയിലെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്നുള്ള ശക്തനായ നേതാവാണ് വാസ്നിക്. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ്.യു.ഐയുടെ പ്രസിഡന്റായിരുന്ന വാസ്നിക് 25 വയസ്സുള്ളപ്പോഴാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യൂത്തുകോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുള്ള വാസ്നിക് യുപിഎ സർക്കാരിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
1984-86ല്‍ എന്‍.എസ്.യു ഐയുടെയും 1988-90ല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ അദ്ധ്യക്ഷനായിരുന്നു. 1984ല്‍ 25-ാംവയസില്‍ മഹാരാഷ്ട്രയിലെ രാംടെക്കില്‍ നിന്ന് ലോക്സഭയിലെത്തിയ മുകുള്‍ വാസ്നിക് 91-96ലും 98-99ലും മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ നിന്നാണ് എം.പിയായത്. മുകുള്‍ വാസ്നിക്കിന്റെ പിതാവ് ബാലകൃഷ്ണ വാസ്നിക്കും മൂന്നു തവണ രാംടെക്കില്‍ നിന്ന് എം.പിയായിരുന്നു. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എസ്. സി, എം.ബി.എ ബിരുദം നേടിയിട്ടുണ്ട്.
ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളെ മറികടന്നാണ് മുകുള്‍വാസ്നിക്കിനെ പാര്‍ട്ടി അദ്ധ്യക്ഷ പദവിയിലേക്ക് ആലോചിക്കുന്നത് .കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നെഹ്രു കുടുംബത്തോട് അടുപ്പമുള്ള നേതാവ് കൂടിയാണ്
അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുന്ന രാഹുല്‍ ലോക്സഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും.
മെയ് 25 നാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത്. അന്നുമുതല്‍ രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റയ്ക്കും കൂട്ടായും രാഹുലിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല . താന്‍ തുടരില്ലെന്നും എന്നാല്‍ പകരം ആരുടെ പേരും നിര്‍ദ്ദേശിക്കില്ലെന്നും വ്യക്തമാക്കി ജൂലായ് 3 ന് നാലുപേജുള്ള വികാര നിര്‍ഭരമായ കത്ത് രാഹുല്‍ പുറത്തുവിട്ടിരുന്നു. നെഹ്റു കുടുംബത്തില്‍ നിന്നാരും അദ്ധ്യക്ഷ സ്ഥാനത്ത് വേണ്ട എന്നായിരുന്നു രാഹുൽ പറഞ്ഞ മറ്റൊരു നിര്‍ദ്ദേശം. അതോടെ നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ള ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന തരത്തില്‍ ചര്‍ച്ച നടന്നിരുന്നു.
ആ ചർച്ചകൾക്ക് നാളെ കോൺഗ്രസ് പ്രവർത്തക സമിതി യോകത്തിൽ തീരുമാനമാകുമെന്നാണ് അറിയുന്നത് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കോൺഗ്രസിനു നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ചു കൊണ്ടു തുടങ്ങുന്ന യോഗത്തിൽ മുകുൾ വാസ്നിക്കിനെ പുതിയ അധ്യക്ഷനാകും എന്നാണു പ്രതീക്ഷിക്കുന്നത്
https://www.facebook.com/Malayalivartha























