ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു. ഒന്നാം മോഡി സര്‍ക്കാറില്‍ ധനമന്ത്രിയുടെ ചുമതലായണ് അരുണ്‍ ജെയ്റ്റ്‌ലി വഹിച്ചിരുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.
https://www.facebook.com/Malayalivartha























