മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും നില മെച്ചപ്പെട്ടതായും ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചു. അരുണ്‍ ജയ്റ്റ്‌ലിയെ കാണാന്‍ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു ദില്ലി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) എത്തിയിരുന്നു. അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി ജയ്റ്റ്‌ലിയെ നിരീക്ഷണത്തില്‍ വയ്ക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വെള്ളിയാഴ്ചയാണ് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡ, എല്‍ജെഡി തലവന്‍ ശരത് യാദവ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























