ജമ്മു മാറുന്നു... ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ കൊച്ചാക്കാന്‍ ശ്രമിക്കവേ കാശ്മീര്‍ ജനതയെക്കൊണ്ട് കയ്യടിപ്പിച്ച് മോദി; ശ്രീനഗറില്‍ ആദ്യ വെള്ളിയില്‍ നമസ്‌ക്കാരത്തിനുള്ള സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍; നിസ്‌കരിക്കാനെത്തിയത് 18,000 പേര്‍; സൗകര്യമൊരുക്കി സൈനികര്‍

കാശ്മീര്‍ ജനതയെ കൊണ്ട് കയ്യടിപ്പിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ജമ്മുകശ്മീരിന്റെ പുനസംഘടനയ്ക്ക് ശേഷമുള്ള ഈദ് നമസ്‌ക്കാരത്തിന് ആദ്യ വെള്ളിയില്‍ ശ്രീനഗറിലെ പള്ളികളിലെത്തിയത് 18,000 പേര്‍. നമസ്‌ക്കാരത്തിനെത്തിയവര്‍ക്ക് സുരക്ഷ സൈനികര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഈദ് ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനെ
അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.
ഈദ് നമസ്‌ക്കാരത്തിനായി ശ്രീനഗറില്‍ നിന്നു മാത്രം 18,000 പേരാണ് പള്ളികളില്‍ എത്തിയത്. ബുദ്ഗാമില്‍ 7000 പേരും,അനന്ത്‌നാഗില്‍ 11,000 പേരും നമസ്‌ക്കാരത്തിനെത്തിയിരുന്നു.
അതേസമയം, ബാരാമുള്ള, കുല്‍ഗാം, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ നാലായിരത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് നമസ്‌ക്കാരത്തിന് എത്തിയത്. പലയിടത്തും പള്ളികളില്‍ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞപ്പോള്‍ പലരും റോഡുകളില്‍ നിന്നാണ് നമസ്‌ക്കാരത്തില്‍ പങ്ക് ചേര്‍ന്നത്.
അതേസമയം, പള്ളികളിലേക്ക് കാറുകളേയും ഇരുചക്ര വാഹനങ്ങളേയും പ്രവേശിപ്പിച്ചില്ല. കാല്‍നടയാത്ര മാത്രമാണ് അനുവദിച്ചത്. സുരക്ഷ കാരണങ്ങളുള്ളതിനാലാണ് വാഹനങ്ങളെ തടയുന്നതെന്ന് സുരക്ഷ സൈനികര്‍ അറിയിച്ചിരുന്നു.
സുരക്ഷ സൈനികരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരും നിസ്‌ക്കാരത്തിനെത്തിവരുടെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കശ്മീര്‍ താഴ്വരയിലെ എല്ലാ പള്ളികളിലും, വീടുകളിലും ഏത് നേരവും സിആര്‍പിഎഫിന്റേയും, ജമ്മുകശ്മീര്‍ പോലീസിന്റേയും നിരീക്ഷണം ഒരുക്കിയിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ ഈദ് നമസ്‌ക്കാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നമസ്‌ക്കാരവും, ജനങ്ങളുടെ പോക്കുവരവും വളരെയധികം സമാധാനപരവും, ജനങ്ങള്‍ വളരെയധികം സന്തോഷവാന്മാരായിരുന്നുവെന്നും യാതൊരു വിധ സംഘര്‍ഷങ്ങളും എവിടേയും ഉണ്ടായിട്ടില്ലെന്നും ഡിജിപി ദില്‍ബാഗാ സിങ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നും മാധ്യമങ്ങള്‍ മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം കശ്മീരില്‍ പുതുയുഗത്തിനു തുടക്കമിട്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കശ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതു സംബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കശ്മീരില്‍ പൊതു സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യത ഉറപ്പാക്കും. സംസ്ഥാനത്തു സ്വകാര്യ നിക്ഷേപം വരും. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍ക്കാലികം മാത്രമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ജനപ്രതിനിധികള്‍ ജമ്മു കശ്മീരില്‍നിന്നു തന്നെയാകും. ജമ്മു കശ്മീരില്‍ പിറക്കുന്നത് പുതിയ യുഗമാണ്. അംബേദ്കറിന്റെയും പട്ടേലിന്റെയും സ്വപ്നം യാഥാര്‍ഥ്യമായി. ചരിത്രപരമായ തീരുമാനമാണിത്. പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി. പാക്കിസ്ഥാനു വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മു ക്ശമീര്‍ ഇനി ഭരിക്കാന്‍ പോകുന്നത് യുവജനങ്ങളാണ്. രാഷ്ട്രീയത്തിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് കശ്മീരിനെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും.
ജമ്മു കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. പുതിയ കായിക പരിശീലന കേന്ദ്രങ്ങളും സ്‌റ്റേ!ഡിയങ്ങളും വരും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള സാധ്യത കശ്മീരിനുണ്ട്. ഒരുകാലത്ത് ബോളിവുഡ് സിനിമാ ചിത്രീകരണത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കശ്മീര്‍, ഭാവിയില്‍ രാജ്യാന്തര ചലച്ചിത്ര ചിത്രീകരണങ്ങളുടെ വേദിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























