എം എസ് ധോണിയിലൂടെ കാശ്‌മീരിലെ യുവത്വത്തെ ആകർഷിക്കാൻ മോദി; കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡാക്കില്‍ പതാകയുയര്‍ത്തുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി- നരേന്ദ്രമോദിയുടെ കളി കാണാനിരിക്കുന്നതേ ഉള്ളൂ

നരേന്ദ്രമോദിയുടെ കളി കാണാനിരിക്കുന്നതേ ഉള്ളൂ. കാശ്‌മീരിലെ യുവത്വത്തെ ആകർഷിക്കാൻ നമ്മുടെ നായകൻ തന്നെ പട നയിക്കും. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡാക്കില്‍ പതാകയുയര്‍ത്തുക ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ കശ്മീരിലെ 106 ബറ്റാലിയനൊപ്പം സേവനം നടത്തുന്ന ധോണി കേന്ദ്ര ഭരണ പ്രദേശമായതിനു ശേഷം ലഡാക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയായിരിക്കും. ജൂലൈ 31ന് ബറ്റാലിയനില്‍ എത്തിയ ധോണി ആഗസ്ത് 15 വരെ തുടരും
അതുവരെ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമാണ് ധോണി താമസിക്കുന്നത്.നാളെ അദ്ദേഹം ലേയിലേക്ക് പോകും . ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്കാണ് സൈനിക സേവനത്തില്‍ പ്രവേശിച്ചത്.
ജമ്മു കശ്മീരില്‍ പുതുയുഗം പിറന്നെന്നും ഭീകരപ്രവര്‍ത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വര്‍ഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് സംസ്ഥാനത്തിന് ഭീകരപ്രവര്‍ത്തനവും അഴിമതിയും കുടുംബ ഭരണവും മാത്രമാണ് സമ്മാനിച്ചത്. പാക്കിസ്ഥാന്‍ അതിനെ ഭീകരത പരത്താനുള്ള ആയുധമാക്കുകയും ചെയ്തു. ഈ തീരുമാനം ചരിത്രപരമാണ്.
സര്‍ദ്ദാര്‍ പട്ടേലിന്റെയും അംബേദ്കറുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും അടല്‍ബിഹാരി വാജ്‌പേയിയുടെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ അവകാശം ലഭിച്ചിരിക്കുന്നു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാവി ഇത് സുരക്ഷിതമാക്കും. സുഗമമായ നിലയില്‍ ഈദ് ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
2011ൽ ധോണിയ്ക്ക് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി നൽകിയിരുന്നു. 2018 ൽ ലെഫ്റ്റനന്‍റ്‍ കേണല്‍ യൂണിഫോമിലാണ് ധോണി പദ്മഭൂഷണ്‍ പുരസ്കാരം വാങ്ങാൻ രാഷ്ട്രപതി ഭവനിൽ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് ധോണി പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരത്തിനായി പേരു വിളിച്ചപ്പോൾ മഹേന്ദ്രസിങ് ധോണി ആര്‍മി ഉദ്യോഗസ്ഥരുടെ ശൈലിയിൽ മാര്‍ച്ച് ചെയ്തെത്തിയാണ് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























