ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവെച്ചു

ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവെച്ചു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ അഴിമതി നടത്തുകയാണെന്നും സ്വന്തം താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.
മൂന്ന് പേജുള്ള രാജിക്കത്താണ് രാഹുല്‍ ഗാന്ധിക്ക് അജോയ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശുഭ്‌ദോപ് കാന്ത് ഷായ്‌ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഇതിന് പുറമേ ചന്ദ്രശേഖര്‍ ദുബെ, ഫുക്‌റാന്‍ അന്‍സാരി, പ്രദീപ് ബാല്‍മുച്ചു തുടങ്ങിയവര്‍ക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അതിന്റെ വേരുകളിലേക്ക് മടങ്ങണമെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ട് വരണമെന്നും അജോയ് കുമാര്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha























