Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇമ്മ്രാനെ തൂക്കാൻ വീരപ്പന്റെ ഘാതകൻ ; വീരപ്പനെ വധിച്ച വിജയ്‌കുമാര്‍ ഐ.പി.എസ് ഇനി ജമ്മു കാശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണർ സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

10 AUGUST 2019 05:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവര്‍ണർ സ്ഥാനത്തേക്ക് കെ.വിജയ് കുമാര്‍ ഐ.പി.എസിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഐ.പി.എസ് ഓഫീസര്‍മാരായ വിജയ് കുമാറിനെയും ദിനേശ്വര്‍ ശര്‍മ്മയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പ്രത്യേക ഓപ്പറേഷനിലൂടെ ചന്ദനകൊള്ളക്കാരന്‍ വീരപ്പനെ വധിച്ച സംഘത്തെ നയിച്ച്‌ പേരെടുത്ത ഐ.പി.എസ് ഓഫീസറാണ് വിജയ് കുമാര്‍. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിജയ് കുമാര്‍ നടത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്ന ഈ മലയാളിയുടെ പോലീസ് ജീവിതം വീരപ്പന്റെ കൊള്ളസംഘത്തിന് അറുതി വരുത്തിയ ഓപ്പറേഷന്‍ കൊക്കൂണിന്റെ തലവന്‍ എന്നതിനപ്പുറമാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഗ്രൂപ്പിലെ കമാന്‍ഡോ, സി. ആര്‍. പി. എഫിന്റെ ഡയറക്ടര്‍ ജനറല്‍, ചെന്നൈ പോലീസ് കമ്മീഷണര്‍ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

വിരമിച്ച ശേഷം ജമ്മു കാശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയ് കുമാര്‍ നിലവില്‍ പ്രവര്‍ത്തിച്ച്‌ വരുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ആരോഗ്യം, യുവജന സേവനം, കായികം, തുടങ്ങിയ വിഭാഗങ്ങളിലെ സുപ്രധാന ചുമതലയാണ് വിജയ് കുമാറിന് ഉള്ളത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയ് കുമാര്‍. സായുധകലാപം ചെറുക്കുന്നതിലും, വനത്തിനുള്ളിലെ ആക്രമണങ്ങള്‍ നേരിടുന്നതിലും വിദഗ്ദ്ധനാണ് ഇദ്ദേഹം.

വീരപ്പനെക്കൊണ്ട് പൊറുതിമുട്ടിയ ഘട്ടത്തിലാണ് 2001-ല്‍ വീരപ്പന്‍ സംഘത്തിനെതിരായ ഓപ്പറേഷന്റെ ചുമതല വിജയ്കുമാറിനെ ഏല്‍പ്പിക്കുന്നത്. അതിന് മുമ്പും രണ്ടുഘട്ടത്തിലായി ഏതാനും മാസങ്ങള്‍ വീരപ്പനെ തേടി വിജയ്കുമാര്‍ കാടുകയറിയിരുന്നു. 1993-ല്‍ വീരപ്പനെതിരായ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിരുന്ന സംഘത്തിന്റെ തലവന്‍ റാംബോ എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് മൈന്‍ സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ 21 പോലീസുകാര്‍ കൊല്ലപ്പെട്ടു. ആസ്പത്രിയില്‍ കഴിയുന്ന ഗോപാലകൃഷ്ണനെ കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം വിജയ്കുമാറും പോയി. ഗോപാലകൃഷ്ണന്റെ അവസ്ഥ വിജയ്കുമാറിനെ വേദനിപ്പിച്ചു. അന്ന് മുഖ്യമന്ത്രിയോട് അനുവാദം വാങ്ങി വിജയ്കുമാറും ദൗത്യസംഘത്തിനൊപ്പം കാട്ടിലേക്ക് പോയി. വീരപ്പനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ് അന്നാണ്. ഒരു മാസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലേക്ക് അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പിന്നീട് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഐ. ജി.യായി ജമ്മുവില്‍ നിയമനം കിട്ടി അങ്ങോട്ടു പോയി.

വീരപ്പന്‍ സംഘം 2001-ല്‍ രാജ്കുമാറിനെ ബന്ദിയാക്കി തടവില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന്് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നപ്പോഴാണ് വിജയകുമാറിനെ തിരിച്ചുകൊണ്ടുവന്നത്. മുഖ്യമന്ത്രി ജയലളിത നേരില്‍ വിളിച്ച് ദൗത്യസംഘത്തിനൊപ്പം ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ആറുമാസം കാട്ടില്‍ തങ്ങി. അതിനിടെ ചെന്നൈ കമ്മീഷണറായി നിയമനം കിട്ടിയതിനാല്‍ വീണ്ടും കാടിറങ്ങി. 2003-ല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെയാണ് വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസേന രൂപവത്ക്കരിച്ചത്.

ഒറ്റപ്പാലം ചെനങ്ങാട് വടക്കത്ത് കൃഷ്ണന്‍ നായരുടെയും കൗസല്യയുടെയും മകന്‍ വിജയ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കന്നഡയിലും തമിഴിലും സിനിമ ഇറങ്ങിയിട്ടുണ്ട്.

അതേസമയം കാശ്മീരില്‍ സ്ഥിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. ഇന്നലെയോടെ കാശ്മീരിലെ ജനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളികളിലേക്കും, മറ്റാവശ്യങ്ങള്‍ക്കായി തെരുവിലേക്കും ഇറങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും പ്രാദേശിക ഭരണകൂടവും, സുരക്ഷാ ഉദ്യോഗസ്ഥരും അക്രമസംഭവങ്ങളും മറ്റും ഒഴിവാക്കാനായി സ്ഥലത്ത് ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (2 minutes ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (35 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (49 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (57 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (3 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (10 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (10 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

Malayali Vartha Recommends