കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു.. വളരെയേറെ ആഹ്‌ളാദിക്കുന്ന നിമിഷമെന്നും പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജി പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് സോണിയയെ വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പ്രസിഡന്റാണ് സോണിയ. സോണിയയില്‍നിന്നാണ് രാഹുല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നത്. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ പ്രസിഡന്റാക്കണമെന്ന രാഹുലിന്റെ നിര്‍ദേശം പ്രവര്‍ത്തക സമിതി തള്ളുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ദുര്‍ബലമായ പാര്‍ട്ടിയെ നയിക്കാന്‍ പ്രവര്‍ത്തന പരിചയുമുള്ളയാള്‍ വരണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.
സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെയേറെ ആഹ്‌ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയുടെ പേരുവന്നതോടെ പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ നെഹ്‌റു കുടുംബത്തിന്റെ ത്യാഗത്തിന് വലിയ വിലയുണ്ട്.
സോണിയ ഗാന്ധി പ്രസിഡന്റ് ആവുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും ചെന്നിത്തല.
https://www.facebook.com/Malayalivartha


























