അച്ഛന്റെ മൃതദേഹത്തെ സാക്ഷിനിര്‍ത്തി മിന്നുകെട്ടി മകന്‍.... മൃതദേഹത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിപ്പിച്ച് മാലയിട്ട് കസേരയില്‍ ഇരുത്തി... പിതാവിന്റെ കൈയില്‍നിന്ന് താലിവാങ്ങുന്നത് പോലെ സ്വീകരിച്ച് മിന്ന് കെട്ടി

അച്ഛനെ മൃതദേഹത്തെ സാക്ഷി നിര്‍ത്തി മകന്‍ മിന്നുകെട്ടി. വിഴുപ്പുറം ജില്ലയിലെ ഡിണ്ടിവനം സിങ്കന്നൂര്‍ ദൈവമണി (55) ആണ് മരിച്ചത്. ദൈവമണിയുടെ മകന്‍ അലക്‌സാണ്ടറിന്റെയും കൊണമംഗലം ബാലസുന്ദരത്തിന്റെ മകള്‍ ജഗദീശ്വരിയുടെയും വിവാഹം സെപ്റ്റംബര്‍ രണ്ടിന് നടക്കാനിരുന്നതാണ്.വിവാഹ ക്ഷണപത്രിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ദൈവമണി പൊടുന്നനെ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്.
പിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച അലക്‌സാണ്ടര്‍ ഉടനടി വധുവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇവരും വിവാഹത്തിന് സമ്മതിച്ചു. മൃതദേഹത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിപ്പിച്ച് മാലയിട്ട് കസേരയില്‍ ഇരുത്തി.
തുടര്‍ന്ന് പിതാവിന്റെ കൈയില്‍നിന്ന് താലിവാങ്ങുന്നത് പോലെ സ്വീകരിച്ച് മിന്ന് കെട്ടുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളൊന്നിച്ച് ഗ്രൂപ് ഫോട്ടോയുമെടുത്തു. ഇന്നലെ രാവിലെ മൃതദേഹം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha























