Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ആകാംക്ഷയോടെ അതിര്‍ത്തി... ഇന്ത്യാ പാക് അതിര്‍ത്തിയിലേക്ക് യുദ്ധത്തിന് സമാനമായ സേന; കാലാള്‍പ്പടയ്ക്കു പുറമേ, ആര്‍ട്ടിലറി, സിഗ്‌നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങളും; ഗള്‍ഫ് രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്താന്‍ മോദിയുടെ നയതന്ത്ര നീക്കങ്ങളും

19 AUGUST 2019 02:11 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി മുസ്ലീം രാഷ്ടങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടാംവട്ടം പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ആദ്യമായാണ് മോദി യു.എ.ഇ.യിലെത്തുന്നത്. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതു പരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ രാഷ്ട്രനേതാക്കളുമായി സുദൃഢമായ സൗഹൃദമാണ് സ്ഥാപിച്ചത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു യു.എ.ഇ.യുടെ ബഹുമതിയും.

അതേസമയം അതിര്‍ത്തി മേഖലകളില്‍ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു രൂപം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ് കാലാള്‍പ്പടയ്ക്കുപുറമേ, ആര്‍ട്ടിലറി, സിഗ്‌നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.

അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ കാലാള്‍പ്പടയെക്കാള്‍ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നല്‍കുന്നത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യൂണിറ്റ് അതിര്‍ത്തിയിലെ സേനാ നടപടികള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കും.

സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു യൂണിറ്റില്‍ 5,000 സേനാംഗങ്ങള്‍. 

ശത്രുസേനയ്‌ക്കെതിരായ മിന്നലാക്രമണങ്ങള്‍ക്കു കര, വ്യോമ, നാവിക സേനകളിലെ കമാന്‍ഡോ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി 'ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍' എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയില്‍ രൂപം നല്‍കിയിരുന്നു.

സ്വാതന്ത്ര്യലബ്ധിയുടെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം. അരുണാചല്‍പ്രദേശുമായുള്ള ചൈനീസ് അതിര്‍ത്തിയിലൂടെ ചരിത്രത്തിലാദ്യമായി വനിതകള്‍ മാത്രം ഉള്‍പ്പെട്ട സൈനിക സംഘം 4 ദിവസം നീണ്ട പട്രോളിങ് നടത്തി. 

മലനിരകളും നദികളും കൊടുംകാടുകളും നിറഞ്ഞ പ്രദേശങ്ങളിലൂടെ 18 വനിതാ സൈനികര്‍ അടങ്ങിയ സംഘത്തിന്റെ യാത്രയെ നയിച്ചത് കരസേനയിലെ വനിതാ ഓഫിസറാണ്. അന്‍ജാവ് ജില്ലയിലെ കിബുത്തുവില്‍ നിന്ന് തുടങ്ങിയ പട്രോളിങ്ങില്‍ കരസേന, അസം റൈഫിള്‍സ്, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയില്‍ പെട്ടവരും പങ്കെടുത്തു. ഈസ്‌റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എം.എം. നരവനെ വനിതാ സംഘത്തെ അഭിനന്ദിച്ചു.

വിദേശകാര്യ മന്ത്രാലയത്തില്‍ കശ്മീര്‍ കാര്യങ്ങള്‍ക്കായി പ്രത്യേക സെല്ലും വിദേശരാജ്യങ്ങളിലെ എംബസികളില്‍ കശ്മീര്‍ ഡെസ്‌ക്കും സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. യുഎന്‍ ഇടപെടലിനായി ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാക്കള്‍, മന്ത്രിമാര്‍, പാക്ക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാവിനടപടികള്‍ക്കു രൂപം നല്‍കുക ഈ സെല്‍ ആയിരിക്കുമെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഹിന്ദുസ്ഥാനെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായ്മ ചെയ്‌തെന്നും ഇപ്പോഴുള്ളത് മോദിയുടെ ഹിന്ദുസ്ഥാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ എന്തു സാഹസത്തിനു മുതിര്‍ന്നാലും പാക്ക് സൈന്യം അതിനെ നേരിടും. യുഎന്‍ ചര്‍ച്ച വലിയ നാഴികക്കല്ലാണെന്നും അത് ഇന്ത്യയെ ഞെട്ടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (10 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends