Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...


സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി കൊഴിപ്പിച്ച് ചാനലുകള്‍


രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ഇപി


മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു

അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി . സൂപ്രണ്ടന്‍റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അഴിമതി ആരോപണവും മറ്റു കേസുകളിലും പ്രതിചേർക്കപ്പെട്ടവരാണ് ഇങ്ങനെ പുറത്തേക്ക് പോകുന്നത്

26 AUGUST 2019 06:13 PM IST
മലയാളി വാര്‍ത്ത

അഴിമതിയ്ക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ നടപടിയിൽ ഇത്തവണ കുടുങ്ങിയത് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് . അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ശക്തമായ നടപടികളാണ് പിന്തുടരുന്നത്

അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി . കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് ആണ് നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകിയിരിക്കുന്നത്

സൂപ്രണ്ടന്‍റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അഴിമതി ആരോപണവും മറ്റു കേസുകളിലും പ്രതിചേർക്കപ്പെട്ടവരാണ് ഇങ്ങനെ പുറത്തേക്ക് പോകുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ അഴിമതിക്കേസുകളിൽ പെടുന്നത് ശിക്ഷാർഹമായ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി

നികുതി വകുപ്പിൽ ചതിക്കുന്ന ചിലർ ഉണ്ടെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്യ്ര ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് അഴിമതിക്കാർക്കെതിരെയുള്ള ഈ നീക്കം .

അധികാര ദുർവിനിയോഗത്തിലൂടെ ജനങ്ങളെ ചതിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . പുതുതായി നടപടി സ്വീകരിക്കുന്നവരുടെ പേരുവിവരങ്ങളും സർക്കാർ പുറത്ത് വിട്ടു . ഇവരിൽ പലരും ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നവരാണ് . ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണവുമായി വന്നയാളിൽ നിന്നും 58 ഗ്രാം സ്വർണ്ണം വാങ്ങിയ ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടും

നാഗ്പുര്‍, ഭോപാല്‍, ചെന്നൈ, ബംഗളൂരു, ഡല്‍ഹി, ജയ്പുര്‍, കൊല്‍ക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിർബന്ധിത വിരമിക്കല്‍ നടപ്പിലാക്കുന്നത്.

ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഇവരെല്ലാവരുംതന്നെ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു, ഒടുക്കം ആരോപണം തെളിഞ്ഞതോടെ സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണിൽ പ്രത്യക്ഷ നികുതി വകുപ്പിലെ 12 പേർ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ 27 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സര്‍ക്കാർ സമാന നടപടി സ്വീകരിച്ചിരുന്നു..സർക്കാർ ഓഫീസുകൾ അഴിമതി മുക്തമാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി ..

പണം തട്ടൽ, കൈക്കൂലി വാങ്ങിക്കൽ, ലൈംഗികാരോപണം എന്നിവയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് കേന്ദ്ര സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചുപോരുന്നത് ..ഇക്കഴിഞ്ഞ ജൂണിൽ ചീഫ് കമ്മീഷണർമാർ, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പോലും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു . ഐ.ടി ജോയിന്റ് കമ്മീഷണറും മുൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ആശോക് അഗർവാൾ, നോയിഡയിലെ അപ്പീൽ കമ്മീഷണർ എസ്.കെ ശ്രീവാസ്തവ, റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ ഹോമി രാജ്‌വൻശ് എന്നിവർ ഇതിൽ പ്രമുഖരാണ്.

അനധികൃതമായി സ്വത്ത് സമ്പാദിച്ച ചന്ദ്രസ്വാമി എന്ന ആൾദൈവത്തെ സഹായിച്ചതിനാണ് അശോക് അഗർവാൾ കുറ്റാരോപിതനാകുന്നത്. ഇതിന്റെ പേരിൽ ഇയാൾ 15 വർഷത്തേക്ക് സസ്പെൻഷനിലായിരുന്നു. തന്റെ കീഴിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ശ്രീവാസ്തവയ്ക്കെതിരെ കുറ്റം ആരോപിക്കപ്പെടുന്നത്. ഇവരെ ഇയാൾ കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചിരുന്നു. ഹോമി രാജ്വൻശ് ആകട്ടെ അഴിമതിയിലൂടെ 3.14 കോടി രൂപയാണ് സമ്പാദിച്ചത്.

അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ലോക്പാല്‍ നിയമനം. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും പോലെ സ്വതന്ത്രമായ ഏജന്‍സിയാണ് ലോക്പാലും.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ ഒരു വര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണു നിയമം . ഒരു വര്‍ഷത്തിനകം വിധിയും പറയണം. കേസും ആരോപണങ്ങളും വ്യാജമാണോയെന്ന് കണ്ടെത്തേണ്ടതും ലോക്പാലിന്റെ ചുമതലയിൽ പെടും . വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് പിഴയും തടവും വിധിക്കാനും ലോക്പാലിന് അധികാരമുണ്ട്

രാജ്യം കർശനമായും അഴിമതി മുക്തമാക്കുക എന്നതാണ് മോഡി സർക്കാരിന്റെ ലക്‌ഷ്യം .അഴിമതിക്കാരെ ഒരുതരത്തിലും വെച്ചുറുപ്പിക്കില്ലെന് മോഡി അധികാരത്തിൽ എത്തിയപ്പോൾ തന്നെ വ്യക്തമാക്കിയതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് .... സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി.. .  (1 minute ago)

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...  (31 minutes ago)

പക തീരും വരെ വെട്ടി... കോഴിക്കോട് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (43 minutes ago)

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍ തിരിച്ചെത്തുന്നു....  (48 minutes ago)

കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി...അന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും രക്ഷപെട്ടത് തളനാഴിരയിക്ക്..!  (50 minutes ago)

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്  (54 minutes ago)

ആശ്വാസമായി രണ്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്  (1 hour ago)

സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി ക  (2 hours ago)

പാലക്കാട് കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞു.... അപകടത്തില്‍ ഒരു മരണം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഉറ്റസുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും  (2 hours ago)

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി  (3 hours ago)

രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ  (3 hours ago)

മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനി  (3 hours ago)

അനായാസമായി കൊല്‍ക്കത്ത... ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഡല്‍ഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ രണ്ടാം സ്  (4 hours ago)

ഏത് ഉപാധികളും അനുസരിക്കാം... 60 ദിവസമായി ജയിലിലാണെന്ന് പ്രതികള്‍... പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോട  (4 hours ago)

Malayali Vartha Recommends