അമിത്ഷാ ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വാനോളം പുകഴ്ത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വാനോളം പുകഴ്ത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. യഥാർഥ കർമയോഗിയും ഇന്ത്യയുടെ ഒരുക്കുമനുഷ്യനുമാണ് അമിത്ഷായെന്ന് അംബാനി പറഞ്ഞു. ഗാന്ധിനഗറിൽ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അമിത്ഷായെ അംബാനി പുകഴ്ത്തിയത്.
ചരിത്രങ്ങളിൽ സർദാർ വല്ലഭായ് പട്ടേലിനെയാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന് വിശേഷിപ്പിക്കുന്നത്. ഈ വിശേഷണമാണ് അംബാനി അമിത്ഷായ്ക്ക് ചാർത്തി നൽകിയത്. "അമിത് ഭായി നിങ്ങളൊരു യഥാർഥ കർമയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ്. ഗുജറാത്തിനും ഇന്ത്യക്കും നിങ്ങളെ പോലൊരു നേതാവിനെ ലഭിച്ചത് അനുഗ്രമാണ്' അദ്ദേഹം പറഞ്ഞു.
ഇന്ത്യയിപ്പോൾ സുരക്ഷിത കരങ്ങളിലാണെന്ന് അംബാനി പറഞ്ഞു. നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് മുന്നിലെ പ്രതിസന്ധികളിൽ തളരരുതെന്നും വലിയ സ്വപ്നങ്ങൾ കാണാൻ മടി കാണിക്കരുതെന്നും അംബാനി പറഞ്ഞു. ഇന്ത്യ നാളെ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂർത്തീകരിക്കാനാവുന്ന അവസരങ്ങൾ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും അംബാനി പറഞ്ഞു. ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ ജിഡിപിയുള്ള രാജ്യമാക്കി വളർത്താനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ അംബാനി പിന്തുണച്ചു.
https://www.facebook.com/Malayalivartha