കശ്മീര്‍ വിഷയത്തില്‍ ചർച്ച മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് ഇമ്രാൻ ആവർത്തിക്കുമ്പോഴും മറഞ്ഞിരുന്നു യുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ ലഭിക്കുന്നത്...ഒരേ സമയം ഇന്ത്യയോട് ചർച്ചയാകാം എന്നും സഹായം നൽകണമെന്നും അഭ്യർത്ഥിക്കുമ്പോഴും യുദ്ധമുറവിളി മുഴക്കാനും ഇമ്രാന് ഒരു മടിയുമില്ല

കശ്മീര്‍ വിഷയത്തില്‍ ചർച്ച മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് ഇമ്രാൻ ആവർത്തിക്കുമ്പോഴും മറഞ്ഞിരുന്നു യുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ ലഭിക്കുന്നത് . കാശ്മീരിൽ മനുഷ്യത്വ ലംഘനമാണ് നടക്കുന്നതെന്ന് യു എൻ നെ ബോധ്യപ്പെടുത്താനുള്ള അടവുകളാണ് ഇപ്പോൾ ഇമ്രാൻ എടുക്കുന്നത്. എങ്ങിനെയും കശ്മീർ കൈക്കലാക്കാനുള്ള തന്ത്രങ്ങളാണ് ഇമ്രാൻ മെനയുന്നത്
കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് ഇമ്രാൻ അസ്വസ്ഥനായിരുന്നു. കശ്മീരിന്റെ മറവിൽ ഭീകരരെ തീറ്റിപോറ്റുന്ന തന്ത്രമാണ് പാകിസ്ഥാൻ എന്നും സ്വീകരിച്ചിട്ടുള്ളത്.
തര്‍ക്കബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കശ്മീര്‍. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവുന്നതല്ലെന്നാണ് ഇമ്രാന്‍ ഖാന്റെ ഭാഷ്യം.
ഇതിനായി ലോകരാജ്യങ്ങളുടെ സഹായത്തിനായി ഇമ്രാൻ ഓടിനടന്നതാണ്. എന്നാൽ കുറച്ചെങ്കിലും സപ്പോർട്ട് കിട്ടിയത് ചൈനയുടെ ഭാഗത്തുനിന്ന് മാത്രമാണ്. തുടർന്നാണ് വിഷയം അന്താരാഷ്ട്ര കോടതിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയ്ക്കെതിരെ യു എന്നില്‍ പാകിസ്ഥാന്‍ നല്‍കിയ പരാതി തള്ളിക്കളഞ്ഞിരുന്നു . പ്രസിഡന്റ് ജോആന്നാ റോനേക്ക് നല്‍കിയ മറുപടിയില്‍ കശ്മീര്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന നിലപാടാണ് വ്യക്തമാക്കിയത് .
ഇതു കൂടാതെ അമേരിക്ക, യു എ ഇ , ഫ്രാന്‍സ്,റഷ്യ ,മാലി തുടങ്ങിയ രാജ്യങ്ങളും കശ്മീര്‍ വിഷയത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യമായാണ് വിശേഷിപ്പിച്ചത് . ചൈനയുടെ സഹായത്തോടെ യു എന്നില്‍ വീണ്ടും കശ്മീര്‍ പ്രശ്നം അവതരിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്നത്തില്‍ മദ്ധ്യസ്ഥം ഉണ്ടാകരുതെന്നും,ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് ഇന്ത്യയുടെ നിലപാട് .
അതേസമയം രാജ്യാന്തര നീതിന്യായ കോടതി അഭിഭാഷകനും ഇമ്രാനൊടു അന്താരാഷ്ട്ര കോടതിയിലേക്ക് വരേണ്ടെന്ന് പറഞ്ഞതും പാകിസ്ഥാനു തിരിച്ചടിയായി .ഈ വിഷയത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ എത്ര പോരാടിയാലും പാകിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുകയാണെന്നുമാണ് രാജ്യാന്തര നീതിന്യായ കോടതി അഭിഭാഷകൻ കവ്വാർ ഖുറേഷിയുടെ അഭിപ്രായം .
ലോകത്തിനു മുന്നിൽ കശ്മീർ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതിൽ തന്നെ പാകിസ്ഥാൻ പരാജയമാണ് . കശ്മീർ വിഷയങ്ങക്കെ കുറിച്ച് അറിയുന്നവർ അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയും ചെയ്യും . ലോകം ഒന്നാകെ ഇന്ത്യയ്ക്കൊപ്പം തന്നെയാണ് ഈ കാര്യത്തിൽ . അത് ഇന്ത്യയുടെ നയതന്ത്ര വിജയമണ് , കശ്മീർ തങ്ങളുടേതാണെന്നും പാകിസ്ഥാൻ അന്യായമായി പിടിച്ചടക്കിയതാണെന്നും സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് കഴിയും . ഇക്കാര്യത്തിൽ മറ്റൊരു മദ്ധ്യസ്ഥതയ്ക്കും സ്ഥാനവുമില്ലാ – എന്ന് കവ്വാർ ഖുറേഷിയും വ്യക്തമാക്കി കഴിഞ്ഞു
ഇപ്പോൾ കശ്മീരിലെ ജനങ്ങൾ സുരക്ഷരല്ല എന്നും അവിടെ മനുഷ്യത്വ ലംഘനമാണ് നടക്കുന്നതെന്നും വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ഇമ്രാൻ നടത്തുന്നത് ..ഇതിനിടയിലാണ് കാർഗിൽ അതിർത്തിയിൽ ബങ്കറുകൾ നിർമിക്കുന്നത് .. പാക്കിസ്ഥാന്‍ ഇന്ത്യൻ ഹൈക്കമ്മീഷനറെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് വെട്ടിലായതും പാകിസ്ഥാൻ തന്നെയാണ്. ജീവൻ രക്ഷ മരുന്നുകൾക്ക് പോലും ഇപ്പോൾ പാകിസ്ഥാനിൽ കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. മരുന്നുകളുടെ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയുടെ സഹായം തേടിയിരിക്കയാണ് പാക്കിസ്ഥാന്‍.. പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന ലഭിച്ചതോടെ അടിയന്തിരമായി മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു
ഒരേ സമയം ഇന്ത്യയോട് ചർച്ചയാകാം എന്നും സഹായം നൽകണമെന്നും അഭ്യർത്ഥിക്കുമ്പോഴും യുദ്ധമുറവിളി മുഴക്കാനും ഇമ്രാന് ഒരു മടിയുമില്ല. ഒക്ടോബർ മാസം അവസാനത്തോടെ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്നും അണ്വായുധമുൾപ്പടെ പ്രയോഗിക്കുമെന്നും ഇമ്രാനും പാക് റെയിൽവേ മന്ത്രിയും ഭീഷണി ഉയർത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha


























