ഓടയില്‍ നിന്നും രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനം പൊലീസിനെ മര്‍ദ്ദിച്ചു

ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ജനക്കൂട്ടം പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു.
കഴിഞ്ഞ ദിവസം രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം ഓടയില്‍നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ രോഷാകുലരായത്.
പൊലീസുകാരെ തടഞ്ഞുവച്ചു മുളവടികൊണ്ടു മര്‍ദ്ദിക്കുകയായിരുന്നു. മൂന്നു പൊലീസുകാര്‍ക്കു പരുക്കേറ്റു.
ജനക്കൂട്ടത്തിനു നടുവില്‍ രക്തം വാര്‍ന്ന മുഖവുമായി നില്‍ക്കുന്ന പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ചുറ്റിലും വലിയ മുളവടികളുമായി നില്‍ക്കുന്നവരെയും കാണാം. പൊലീസുകാരന്‍ രോഷാകുലരായവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധിക്ഷേപിക്കുന്ന ജനങ്ങളാണു ദൃശ്യങ്ങളില്‍.
ആണ്‍കുട്ടികളെ തല്ലിക്കൊന്നതാണെന്നും കേസ് ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിച്ചെന്നുമാണ് ആരോപണം.
https://www.facebook.com/Malayalivartha


























