മകളുടെ കല്യാണത്തിന് മോദിയെ ക്ഷണിച്ചു; മറുപടി ഇങ്ങനെ

എന്നാൽ മകളുടെ വിവാഹത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുമ്പോൾ അതിനു മറുപടി ലഭിക്കുമെന്ന പ്രതീക്ഷ പോലും രാജശേഖരന് ഉണ്ടായിരുന്നില്ല . എന്നാൽ വീട്ടുകാരെ അമ്പരിപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രിയുടെ മറുപടിതന്നെ വന്നത് .
അതോടൊപ്പം തന്നെ വിരമിച്ച മെഡിക്കൽ റിസർച്ചറും സൂപ്പർവൈസറുമായ തമിഴ്നാട് വെള്ളൂർ സ്വദേശി രാജശേഖരനാണ് മകൾ ഡോ . രാജശ്രീയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണക്കത്ത് അയച്ചത് , അതും പ്രത്യേകമായി തയ്യാറാക്കിയ ക്ഷണക്കത്ത് തന്നെയാണ് പ്രധാമന്ത്രിക്കായി തയ്യാറാക്കിയത് .ഈ മാസം 11 നാണ് വിവാഹം നിശ്ചയിച്ചുട്ടുള്ളത്.
അതോടപ്പം തന്നെ കത്ത് അയച്ചെങ്കിലും പ്രധാനമന്ത്രിയിൽ നിന്നും ഒരു മറുപടി പോലും രാജശേഖർ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ അപ്രതീക്ഷിതമായി ആ മറുപടിയാണ് അവരെ തേടിയെത്തിയത്. ‘താങ്കളുടെ മകൾ ഡോ . രാജശ്രീയും , ഡോ ,സുദർശനനും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നതിൽ ഏറെ സന്തോഷമുണ്ട് . മഹത്തായ ഈ അവസരത്തിൽ എന്നെ ക്ഷണിച്ചതിൽ ഏറെ സന്തോഷമുണ്ട് .വധൂവരന്മാരുടെ ഭാവിജീവിതം എല്ലാ വിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ ‘ എന്നാണ് മോദി ആശംസിച്ചത് .
https://www.facebook.com/Malayalivartha


























