ദക്ഷിണേന്ത്യയി ഭീകരാക്രമണ സാധ്യത; ഏതുവിധേനയും നേരിടാൻ സൈന്യം സജ്ജം

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ സിര്‍ക്രിക്കില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ ബോട്ട് കണ്ടെത്തിയതോടെ ഇന്റലിജന്‍സ് ബ്യൂറോ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് സൈന്യം
ലഭ്യമാകുന്ന സൂചനകൾ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ്‌കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ഗുജറാത്തില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്. ജയ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്താന്‍ അതീവ രഹസ്യമായി ജയില്‍മോചിതനാക്കിയെന്നും അതോടൊപ്പം തന്നെ രാജ്യമെമ്ബാടും പാകിസ്താന്‍ വലിയ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതാണ് പാകിസ്താനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലൊട്ടൊ ഭീകരാക്രമണം നടത്താനാണ് പാകിസ്താന്റെ പദ്ധതി എന്നാണ് ലഭിക്കുന്ന സൂചന.
അതോസ്‌ടോപ്പം തന്നെ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യമെമ്ബാടും അതീവജാഗ്രതാ നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്ന് ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‌എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്ബുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























