പന്ത്രണ്ട് വയസുകാരി എട്ട് മാസം ഗർഭിണിയായ ഞെട്ടിക്കുന്ന കഥ പുറത്തയത് ഇങ്ങനെ

പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് മനസിലായതോടെ പുറത്തെത്തുന്നത് എട്ട് മാസം മുമ്ബ് നടന്ന ഞെട്ടിക്കുന്ന ബലാത്സംഗ വിവരമാണ്. തുടരെ തുടരെ നടക്കുന്ന ഇത്തരം വാർത്തകൾ രാജ്യത്തെ ആകമാനം ജനങ്ങളെയും അവരുടെ സുരക്ഷയെയും ആശങ്കയിൽ ആഴ്ത്തുകയാണ്. ഗുജറാത്തിലെ സൂറത്തിലാണ് ഇത്തരം സംഭവം ഉണ്ടായത് തന്നെ.
സൂറത്തിലെ ഒരു പഴക്കച്ചവടക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് പുറത്ത് വരുന്ന വിവരം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പെൺകുട്ടിയുടെ പീഡന വിവരം പുറത്തായത് തന്നെ.
അതേസമയം പെണ്‍കുട്ടി ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണ്. സുരത്തിലെത്തന്നെ ഒരു ഫാമിലേക്ക് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതിനെതുടർന്നാണ് അവിടെവെച്ച് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
അതോടൊപ്പം തന്നെ ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ശേഷം ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം കുട്ടി തുറന്നു പറയുന്നത്.
https://www.facebook.com/Malayalivartha


























