നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം സേന തകര്‍ത്തു...

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു. ജമ്മുകശ്മീരിലെ കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരെ വധിച്ചതിന്റെ വീഡിയോകളാണ് കരസേന പുറത്തു വിട്ടത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ കടല്‍ കടന്ന് ഭീകരര്‍ എത്തിയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. ദക്ഷിണേന്ത്യയിലും ജമ്മുമേഖലയിലുമാണ് ആക്രമണ സാധ്യതയുള്ളത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതായി കരസേന ദക്ഷിണ മേഖല കമാന്‍ഡിങ് ചീഫ് അറിയിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനോടുള്ള പ്രതികാരമായി പാക്കിസ്ഥാന്‍ വന്‍നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇതിനിടെയാണ് പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ മസൂദ് അസഹ്‌റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പാകിസ്ഥാന്റെ നടപടിയെന്നാണ് സംശയം. ജമ്മുസിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളിലെ പാകിസ്ഥാന്റെ അധിക സൈനിക വിന്യാസം ജാഗ്രതയോടെ കാണണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























