ഗോവധ നിരോധനം... ബിജെപി പിന്തുടരുന്നത് മഹത്മാ ഗാന്ധിയുടെ നിലപാട് എന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുടരുന്നത് മഹത്മാ ഗാന്ധിയുടെ നിലപാട് എന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബീഫ് കഴിക്കുന്നത് ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്ഥാവന. കര്‍ണാടകത്തില്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഗോവധ നിരോധനത്തെ മഹത്മ ഗാന്ധിയുടെ ആശയവുമായി കേന്ദ്രമന്ത്രി ബന്ധിപ്പിച്ചത്.
'ഗോവധ നിരോധനം പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























