പബ്ജി കളിക്കുന്നത് അച്ഛന്‍ വിലക്കി... മകന്‍ അച്ഛനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

നേരം പുലരുന്നതു വരെ ദിവസവും പബ്ജി കളി പതിവാക്കിയ മകനെ അച്ഛന്‍ കളിയില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ച് മകന്‍ അച്ഛനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി കക്കാട്ടിയില്‍ ഇന്നലെ പുലര്‍ച്ച അഞ്ചോടെയാണു സംഭവമുണ്ടായത്.
പോളിടെക്‌നിക് വിദ്യാര്‍ഥിയാണു പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയത്. സിദ്ധേശ്വര്‍ നഗറില്‍ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കര്‍ ദേവപ്പ കുമ്പാറാണു കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ രഘുവീര്‍ കുന്പാറിനെ കക്കാട്ടി പോലീസ് അറസ്റ്റ് ചെയ്തു. പബ്ജി കളി പതിവാക്കിയതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി.
ഇതില്‍ പ്രകോപിതനായ രഘുവീര്‍ കുടുംബാംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടശേഷം പിതാവിനെ വെട്ടി കൊലപ്പെടുത്തി. പിതാവിന്റെ തലയും കാലും മകന്‍ വെട്ടിമുറിച്ചു.അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha


























