പൂര്‍ണ്ണ വിജയത്തിലെത്താന്‍ വേണ്ട ആ അഞ്ചു ശതമാനം കണക്കുകൂടി വീട്ടാന്‍ ഐഎസ്ആര്‍ഒ എത്തുന്നു ചന്ദ്രയാന്‍ 3യുമായി പ്രതീക്ഷയോടെ ലോകം.

എന്നും മാസ്സായി തിരിച്ചുവന്ന ചിത്രമേ നമ്മുടെ ഐഎസ്ആര്‍ഒക്ക് പറയാനുള്ളൂ. ചന്ദ്രയാന്‍ 2, 95ശതമാനം വിജയമായി എങ്കിലും ആ അഞ്ചുശതമാനത്തിന്റെ കുറവുകൂടി പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ലാന്‍ഡറിന് അവസാന നിമിഷം സംഭവിച്ച വളരെച്ചെറിയ പിഴവും ഇനി വരാതെയുള്ള പുതിയ ചാന്ദ്രയാത്രയ്ക്ക് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. ഇതിന്റെ പ്രോജക്ട് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ സമര്‍പ്പിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടന്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന് തുടക്കമിടും. 2022ല്‍ ഗഗന്‍യാനിനു ശേഷം 2024ല്‍ ചന്ദ്രയാന്‍ 3 ആയിരുന്നു പദ്ധതി. അതാണ് മാറ്റുന്നത്.
978 കോടി രൂപയാണ് ചന്ദ്രയാന്‍ 2ന് ചെലവായത്. അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, നിര്‍മ്മാണ സംവിധാനങ്ങള്‍, വിദഗ്ദ്ധര്‍, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയെല്ലാം നിലവിലുണ്ട്. സോഫ്റ്റ് ലാന്‍ഡിംഗിനായി ചന്ദ്രനെ തൊട്ടു തൊട്ടില്ലെന്ന നിലയില്‍ (350 മീറ്റര്‍ അടുത്ത്) ലാന്‍ഡറിനെ എത്തിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. ഇതെല്ലാം വച്ച് അധികച്ചെലവില്ലാതെ പുതിയ ചാന്ദ്രദൗത്യത്തിനാണ് ഒരുക്കം.പ്രതീക്ഷ ചന്ദ്രനോളം? പുതിയ ദൗത്യം ഉടന്‍ വിജയിപ്പിച്ച് കഴിവുതെളിയിക്കണമെന്നാണ് ബംഗളൂരുവില്‍ നിന്ന് മടങ്ങും മുന്‍പ് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനെ ഉപദേശിച്ചത്? 2008 ഒക്ടോബറിലാണ് ഇന്ത്യ ഒന്നാം ചന്ദ്രയാന്‍ വിക്ഷേപിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്തത്. വലിയ കാലദൈര്‍ഘ്യം തിരിച്ചടിയാണെന്ന നിഗമനവും പുതിയതിന് പിന്നിലുണ്ട്? 1961 ല്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയാണ് അമേരിക്കയുടെ ചന്ദ്രദൗത്യം പ്രഖ്യാപിച്ചത്. പിന്നാലെ 1964ല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയിക്കും വരെ 11 ദൗത്യങ്ങള്‍ തുടര്‍ച്ചയായി നടത്തി
1967 ജൂലായില്‍ അമേരിക്കയുടെ സര്‍വേയര്‍ 4 ചന്ദ്രപ്രതലത്തില്‍ ഇറങ്ങുന്നതിന് രണ്ട് മിനിട്ട് മുമ്പ് നിലത്തുവീണു. അതേവര്‍ഷം സെപ്തംബറില്‍ സര്‍വേയര്‍ 5 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി? 1969ല്‍ ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. അടുത്ത ദൗത്യത്തില്‍ റോവറിനെ ചന്ദ്രനില്‍ നടത്തിച്ച് മനുഷ്യനെ എത്തിക്കുന്നതിന്റെ 'ട്രയല്‍' നമ്മുടെ ലക്ഷ്യംലാന്‍ഡര്‍ പ്രതികരിച്ചില്ലശനിയാഴ്ച ചന്ദ്ര പ്രതലത്തില്‍ ചരിഞ്ഞുവീണ ലാന്‍ഡറുമായുള്ള വിനിമയബന്ധം പുനഃസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തിന്റെ ശ്രമം വിജയിച്ചില്ല. ഓര്‍ബിറ്ററില്‍ നിന്ന് തുടര്‍ച്ചയായി കമാന്‍ഡുകള്‍ നല്‍കി ലാന്‍ഡറിനെ പ്രതികരിപ്പിക്കാനാണ് ശ്രമം. ചന്ദ്രനിലെ താപ വ്യതിയാനത്തിനനുസരിച്ച് ലാന്‍ഡറിലെ ഏതെങ്കിലും ഉപകരണം പ്രതികരിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ലാന്‍ഡറിലെ സോളാര്‍ പാനലുകള്‍ നിഷ്‌ക്രിയമായെങ്കിലും ഇലക്ട്രിക് ബാറ്ററികളുണ്ട്. ഇതിലെ ഊര്‍ജ്ജം ഉപയോഗിച്ച് ലാന്‍ഡറിനെ ഉണര്‍ത്താനാണ് ശ്രമം. ഇതിന് 'ഹാന്‍ഡ്‌ഷേക്ക്' എന്നാണ് പറയുന്നത്. അടുത്ത രണ്ടു ദിവസം കൂടിയേ ഓര്‍ബിറ്ററിന് കമാന്‍ഡ് നല്‍കാനാകൂ. അത് കഴിഞ്ഞാല്‍ ഓര്‍ബിറ്ററിന്റെ ഭ്രമണപഥം മാറും. അതേസമയം, ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇസ്‌റോ വിദേശസഹായമൊന്നും സ്വീകരിക്കില്ല.
https://www.facebook.com/Malayalivartha


























