ജമ്മു കാശ്മീരില്‍ എട്ട് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ പിടിയില്‍

ജമ്മു കാശ്മീരില്‍ എട്ട് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ പിടിയില്‍. കാശ്മീരിലെ സോപോരയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് കാഷ്മീരില്‍ ഭീകരര്‍ പിടിയിലായത്. കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ്.കെ.സൈനിയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയത്.
"
https://www.facebook.com/Malayalivartha


























