എനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് പോര്‍ട്ടറും ഞാനും പലതവണ പറഞ്ഞിട്ടും അവരെന്നെ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചു; ഞാന്‍ നാടകം കളിക്കുകയാണെന്ന് വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥ മുതിര്‍ന്ന ഓഫീസറോട് പരാതിപ്പെട്ടു- വീല്‍ചെയറില്‍ വിമാനത്താവളത്തിലെത്തിയ ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ...

വീല്‍ചെയറില്‍ വിമാനത്താവളത്തിലെത്തിയ ഭിന്നശേഷിക്കാരിയായ യുവതിയോട് വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതായി പരാതി. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിരാലി മോദി(28)യാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2006ല്‍ നട്ടെല്ലിന് പരിക്കേറ്റതിനാല്‍ തനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ,അവര്‍ വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച് ഞാന്‍ നാടകം കളിക്കുകയാണെന്ന് പറഞ്ഞുവെന്ന് സി.ഐ.എസ്.എഫ്) മേധാവിക്ക് അയച്ച ഇമെയിലില്‍ പറയുന്നു. വിരാലി മോദി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
"എന്റെ വൈകല്യം കാരണം വീല്‍ചെയര്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ച ശേഷം സീറ്റില്‍ ഇരുത്തുന്നതിന് ഒരു സഹായിയും കൂടെയുണ്ടായിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ എനിക്ക് ഏറ്റവും മോശം അനുഭവം ഉണ്ടായി. നിങ്ങളുടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ എന്നോട് വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് പോര്‍ട്ടറും ഞാനും പലതവണ പറഞ്ഞിട്ടും അവരെന്നെ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചു. എന്റെ പരിശോധന നടത്താന്‍ അവള്‍ വിസമ്മതിച്ചു, കൂടാതെ ഞാന്‍ നാടകം കളിക്കുകയാണെന്ന് മുതിര്‍ന്ന ഓഫീസറോട് പരാതിപ്പെടുകയും ചെയ്തു.
വീല്‍ചെയര്‍ ഉപയോഗിക്കുന്നയാളാണെങ്കിലും ഞാന്‍ അന്തര്‍ദേശീയമായി യാത്ര ചെയ്യുന്നുവെന്ന് തെളിയിക്കുന്ന എന്റെ പാസ്‌പോര്‍ട്ട് കാണിച്ചുതരാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ എന്നെ ശകാരിക്കാന്‍ തുടങ്ങി, ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിച്ചിരുന്നില്ല. ഒടുവില്‍ മറ്റൊരു സ്റ്റാഫ് വന്ന് സാധാരണ പരിശോധനമാത്രം നടത്തി എന്നെ വിട്ടയച്ചു'-യുവതി പറഞ്ഞു.
സംഭവത്തില്‍ സിഐഎസ്‌എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായി വിരാലി മോദി പിന്നീട് ട്വീറ്റ് ചെയ്തു. മുമ്പ് മുംബയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ റെയില്‍വേ പോര്‍ട്ടര്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തെന്ന് വിരാലി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























