കേജ്രിവാള്‍ മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി: സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന് മോഡി, ഡല്‍ഹി സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി

അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ മുന്‍നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ചടങ്ങില്‍ എത്താന്‍ സാധിക്കില്ലെന്ന് മോഡി പറഞ്ഞു. മന്ത്രിസഭയ്ക്ക് കേന്ദ്രസഹായങ്ങള്‍ വേണമെന്നും കേജ്‌രിവാള്‍ മോഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂച്ചെണ്ട് നല്‍കിയാണ് കേജ്‌രിവാളിനെ മോഡി ക്ഷണിച്ചത്. ഡല്‍ഹി സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മോഡി വ്യക്തമാക്കി.
ഡല്‍ഹിയെ സമ്പൂര്‍ണ്ണ സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യവും കേജ്‌രിവാള്‍ കൂടിക്കാഴ്ച്ചയില്‍ ഉന്നയിച്ചു. കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയും മോഡിയെ കാണാന്‍ എത്തിയിരുന്നു. കൂടിക്കാഴ്ച്ചയുടെ ഫോട്ടോ പ്രധാനമന്ത്രി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട വേളയിലും ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി വേണമെന്ന ആവശ്യം കേജ്‌രിവാള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൂര്‍ണസംസ്ഥാനപദവി ആവശ്യമാണെന്ന് രാജ്‌നാഥുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ശക്തമായ സഹകരണം വേണമെന്നും രാഷ്ട്രീയപരമായ ഭിന്നതകള്‍ നഗരത്തിന്റെ പുരോഗതിയ്ക്കു വിലങ്ങുതടിയാകരുതെന്നും കേജ് രിവാള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയെ പൂര്‍ണസംസ്ഥാന പദവിയിലെത്തിക്കുമെന്ന് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ദല്‍ഹിയെ പൂര്‍ണ സംസ്ഥാന പദവിയിലാക്കാന്‍ കേന്ദ്രത്തില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ശക്തമായി ശ്രമിച്ചാല്‍ കഴിയുമെന്ന് സിസോദിയ പറഞ്ഞു.
കേജ് രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷാ ആവശ്യമില്ലെന്ന് ഇന്നലെയാണ് കേജ്രിവാള്‍ പറഞ്ഞിരുന്നത്. ജനങ്ങളുടെ മുഖ്യമന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷാ ആവശ്യമില്ലെന്നും ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയത്തിന് കത്തുനല്‍കുമെന്നും എ.എ.പി. നേതാവ് അശുതോഷ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റെന്നാള്‍ രാംലീല മൈതാനത്താണ് കേജ് രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























