ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ സിസോഡിയയും; മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോഡിയ ഡല്‍ഹിയില്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ഡല്‍ഹിയുടെ ആദ്യ ഉപമുഖ്യമന്ത്രിയാകും സിസോഡിയ. ആം ആദ്മിയുടെ കേജ്രിവാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം സിസോഡിയയ്ക്കാണ്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കേജ്‌രിവാളിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി യോഗം ചേര്‍ന്നാണ് സിസോഡിയയെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
എ.എ.പിയെ ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കുന്ന ചുമതല കൂടി കേജ്‌രിവാള്‍ വഹിക്കുന്ന സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രി എന്ന ആശയത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്. 13ല്‍ എ.എ.പി സര്‍ക്കാരില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത് മന്ത്രിയായി സിസോഡിയ സേവനം അനുഷ്ഠിച്ചിരുന്നു. നേരത്തെ മാദ്ധ്യമ പ്രവര്‍ത്തകനായിരുന്ന സിസോഡിയ ആള്‍ ഇന്ത്യ റേഡിയോയില്‍ ജോലി നോക്കി. പിന്നീട് അത് ഉപേക്ഷിച്ച ശേഷം വിവരാവകാശത്തിനായി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുകയായിരുന്നു. ലോക്പാല്‍ സമരവുമായി ബന്ധപ്പെട്ട് അണ്ണാ ഹസാരെയ്‌ക്കൊപ്പം ജയില്‍വാസവും അനുഷ്ഠിച്ചു. മറ്റെന്നാള്‍ രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























