കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെ പാകിസ്താനിലെത്തുന്ന സിഖ് തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമെന്ന് പാക് സൈനിക വക്താവ്

കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെ പാകിസ്താനിലെത്തുന്ന സിഖ് തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഖഫര്‍. ശനിയാഴ്ച കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാകിസ്താന്റെ അറിയിപ്പ്. നേരത്തെ കര്‍താര്‍പുര്‍ തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കില്ലെന്ന് ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു.
പ്രതിദിനം 5,000 തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാനാണ് പാകിസ്താനും ഇന്ത്യയും തമ്മില്‍ കരാറിലെത്തിയത്. എതെങ്കിലുമൊരു ഐ.ഡി കാര്‍ഡ് ഉള്ളവര്‍ക്ക് കര്‍താര്‍പുര്‍ ഗുരുദ്വാരയില്‍ തീര്‍ഥാടനം നടത്തമെന്നായിരുന്നു ഇംറാന്‍ അറിയിച്ചിരുന്നത്.
അതേസമയം, കര്‍താര്‍പുര്‍ തീര്‍ഥാടകര്‍ക്ക് വിസ നിര്‍ബന്ധമല്ല. വിസയില്ലാതെ പാസ്‌പോര്‍ട്ട് മാത്രം ഉപയോഗിച്ച് പാകിസ്താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് അവര്‍ക്ക് സന്ദര്‍ശിക്കാം.
https://www.facebook.com/Malayalivartha