കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ പാസ്‌പോര്‍ട്ട് കരുതണം

കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ പാസ്‌പോര്‍ട്ട് കരുതണമെന്ന് ഇന്ത്യ.ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് വേണമെന്ന കാര്യത്തില്‍ പാക്ക് ഭരണകൂടത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാനുമായി ഉണ്ടാക്കിയ ധാരണപാത്രത്തില്‍ കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ട് വേണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കരസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha