കാശ്മീരില്‍ ഹിമപാതത്തെ തുടര്‍ന്ന് ഒമ്പതുമരണം.... മഞ്ഞ്വീഴ്ചയില്‍ നിരവധി വീടുകളും തകര്‍ന്നു

കാഷ്മീരില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പതു പേര്‍ ഹിമപാതത്തെത്തുടര്‍ന്നു മരിച്ചു. സൈന്യത്തിനു സാധനസാമഗ്രികള്‍ എത്തിക്കുന്ന പ്രദേശവാസികളായ രണ്ടു പോര്‍ട്ടര്‍മാരും മരിച്ചവരില്‍പ്പെടുന്നു. മന്‍സൂര്‍ അഹമ്മദ്, ഇഷാഖ് ഖാന്‍ എന്നിവരാണു മരിച്ചത്. വലിയ മഞ്ഞുപാളി ഇടിഞ്ഞ് ഇവര്‍ക്കുമേല്‍ പതിക്കുകയായിരുന്നു. കുപ്വാര പോസ്റ്റിനു സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തരസഹായം അനുവദിച്ചതായി ശ്രീനഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വൈദ്യുതി ജോലികളിലേര്‍പ്പെട്ടുകൊണ്ടിരുന്ന പവര്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ടമെന്റ് ഇന്‍സ്‌പെക്ടറും, ഹബാക് പ്രവിശ്യയില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മരം കടപുഴകി വീണ് യാത്രക്കാരനും മരിച്ചു.
രണ്ട് സൈനികര്‍ വാഹനാപകടത്തിലും മരിച്ചു. റൈഫിള്‍മാന്‍ ഭീം ബഹാദൂര്‍ പുന്‍, ഗണ്ണര്‍ അഖിലേഷ് കുമാര്‍ എന്നിവരാണു മരിച്ചത്. കുപ്വാരയിലെ ലാംഗാതേ മേഖലയിലായിരുന്നു അപകടം. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ഞ്വീഴ്ചയില്‍ നിരവധി വീടുകളും തകര്‍ന്നു. കാഷ്മീരിന്റെ പലമേഖലകളിലും വൈദ്യുതി തടസപ്പെട്ടു. കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണാണ് വൈദ്യുതി തടസപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുതല്‍ വലിയതോതിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്.
https://www.facebook.com/Malayalivartha