ധ്യാനനിരതനായി പ്രധാന മന്ത്രി ഗുരുദ്വാരയിൽ; വൈറലായി ചിത്രങ്ങൾ

രാജ്യം വളരെ നാളായി കാത്തിരുന്ന വിധി വരുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു. അദ്ദേഹം ധ്യാനനിരതനായി ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. സിഖ് മതാചാരപ്രകാരം ശിരോവസ്ത്രം ധരിച്ചായിരുന്നു പ്രധാനമന്ത്രി ഉത്ഘാടനത്തിന് എത്തിയത് . ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു പ്രധാനമന്ത്രി. ഗുരുദാസ്‌പൂര്‍ എംപി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു.അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ധ്യാനനിരതനായിരിക്കുന്ന ചിത്രങ്ങൾ എത്തിയപ്പോൾ അത് വൈറലാകുകയാണ്.
https://www.facebook.com/Malayalivartha