അഞ്ച് ഏക്കര്‍ ഞങ്ങള്‍ക്ക് ദാനമായി വേണ്ട:അയോധ്യ സുപ്രീം കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ഒവൈസി

അയോധ്യ സുപ്രീം കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് എഐഎംഐഎം നേതാവും ഹൈദ്രബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. വസ്തുതകള്‍ക്ക് മേല്‍ വിശ്വാസം നേടിയ വിജയമാണ് അയോധ്യാവിധിയെന്ന് അദ്ദേഹം പറഞ്ഞു. 'സുപ്രീം കോടതി പരമോന്നതമായിരിക്കാം, പക്ഷേ പിശക് പറ്റാത്തതല്ല' എന്ന മുന്‍ ചീഫ് ജസ്റ്റീസ് ജെഎസ് വെര്‍മയുടെ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചു.
പത്രസമ്മേളനത്തില്‍ താന്‍ പറഞ്ഞതിന് സമാനമായ പേരുള്ള പുസ്തകം അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. 'ഭരണഘടനയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. അവകാശങ്ങള്‍ക്കായി പോരാടും. അഞ്ച് ഏക്കര്‍ സ്ഥലം ഞങ്ങള്‍ക്ക് ദാനമായി വേണ്ട. അഞ്ച് ഏക്കര്‍ സ്ഥലം തരാമെന്ന വാഗ്ദാനം ഞങ്ങള്‍ നിഷേധിക്കും, ഞങ്ങളുടെ രക്ഷാധികാരി ആകാതിരിക്കുക'. ആരാണോ ബാബരി മസ്ജിദ് തകര്‍ത്തത്, അവരെത്തന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ഏല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha