ഫേസ്ബുക്കിൽ വർഗ്ഗീയ പോസ്റ്റ്ഇട്ടു ; കൊച്ചിയിൽ രണ്ട് പേർക്കെതിരെ കേസ്

അയോധ്യ വിധിയെ പറ്റി മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചി സെൻട്രൽപൊലീസ് കേസെടുത്തു.. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസെെടുത്തിരിക്കുന്നത്. കേരള പൊലീസിൻ്റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അയോധ്യവിധിയുടെ വരുന്നതിനാൽ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha