അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പദ്ധതി ഇടുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്; ഒരേ സമയം മുന്നറിയിപ്പ് നല്‍കിയത് മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷ ഏജന്‍സികൾ; ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യത ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ

പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നത്. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷ ഏജന്‍സികളാണ് സര്‍ക്കാരിന് ജെയ്‌ഷെ ആക്രമണ സാധ്യതയെ കുറിച്ച് ഒരേ സമയം മുന്നറിയിപ്പ് നല്‍കിയത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഓരോ ഏജന്‍സികളും തനിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാല്‍ ഭീകരര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി റിപ്പേര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 'ഡാര്‍ക്ക് വെബ്' എന്‍ക്രിപ്റ്റഡ് ചാനലിലൂടെ നടക്കുന്ന ഇത്തരം ആശയവിനിമയങ്ങള്‍ പിടിച്ചെടുക്കല്‍ സുരക്ഷ ഏജന്‍സികളെ സംബന്ധിച്ചെടുത്തോളം ഭഗീരഥപ്രയത്‌നമാണ്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തുകയും സുരക്ഷ നടപടികള്‍ ക്രമീകരിക്കുകയും ചെയ്തു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യത. കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന അനുച്ഛേദം 370 റദ്ദുചെയ്ത ആഗസ്റ്റ് 5 മുതല്‍ രാജ്യത്തെ സുരക്ഷ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha