മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ശിവസനേ ആ ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്: കോണ്‍ഗ്രസ് ശത്രുവല്ല, എല്ലാ പാര്‍ട്ടികള്‍ തമ്മിലും ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും; സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത് ശിവസേന സ്വാഗതം ചെയ്യുന്നെന്നും എംപി

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ശിവസനേ ആ ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിന്റെ പേരിലും രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം ശിവസേനയുമായി പങ്കുവെക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലും റാവത്ത് ബിജെപിക്കെതിരെ പലതവണ വിമര്‍ശം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുക എന്ന ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന പ്രഖ്യാപനം.
കോണ്‍ഗ്രസ് ശത്രുവല്ലെന്നും എല്ലാ പാര്‍ട്ടികള്‍ തമ്മിലും ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാമെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാവത്ത് പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്. ശിവസനേ അതിനെ സ്വാഗതം ചെയ്യുന്നു.
സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ശിവസേന പലതവണ ആവശ്യപ്പെട്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവന്ന് 15 ദിവസം കഴിഞ്ഞിട്ടും അതിനുവേണ്ടി ബിജെപി ഒന്നുംതന്നെ ചെയ്തിട്ടില്ല. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശിവസേന അതിന് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























