ദേശീയ സുരക്ഷ ഉപദേഷ്ട്ടാവ് അജിത് ഡോവൽ വിവിധ മതനേതാക്കന്മാരുമായി കൂടിക്കാഴ്ച്ച നടത്തി; സമാധാനവും ഐക്യവും നിലനിർത്തേണ്ടതിനെ പറ്റിയായിരുന്നു കൂടിക്കാഴ്ച്ച

വിവിധ മത നേതാക്കന്മാരുമായി ദേശീയ സുരക്ഷ ഉപദേഷ്ട്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച്ച നടത്തി. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം മത നേതാക്കന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. മതനേതാക്കളായ ബാബാ രാംദേവ്, മൗലാന എം മദാനി, അവധേശാനന്ദ് ഗിരി എന്നിവരുമായി ന്യൂദൽഹിയിൽ കൂടിക്കാഴ്ച നടത്തി.അയോദ്ധ്യയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സമാധാനവും ഐക്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച്ച.
മതനേതാക്കന്മാർ പത്രസമ്മേളനം നടത്തും. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയായിരുന്നു അജിത് ദോവൽ നടത്തിയത്. അവധേശാനന്ദ് ഗിരി, സ്വാമി പരമത്മാനന്ദ്, ബാബ രാംദേവ് എന്നിവരെ വസതിയിൽ വച്ച് സന്ദർശിച്ചു. രാജ്യത്ത് സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ ഞങ്ങൾ എൻഎസ്‌എ സന്ദർശിച്ചു. അതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും, ”പർമത്മാനന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha























